bjp

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. ആറു മുനിസിപ്പൽ കോർ‌പ്പറേഷനിലെ 576 സീറ്റുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ബഹുദൂരം മുന്നിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് അഹമ്മദാബാദ്, സൂററ്റ്, രാജ്‌കോട്ട്, വഡോദര, ജാംനഗർ, ഭാവ്‌നഗർ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നത്.

576 സീറ്റുകളിൽ 322 സീറ്റുകളിലെ ഫലമാണ് ഇതുവരെ പുറത്തുവന്നത്. അതിൽ 256 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. കോൺഗ്രസിന് 45 സീറ്റാണ് ഇതുവരെ നേടാൻ കഴിഞ്ഞത്. ബിജെപി ഇത്തവണയും ആറ് കോർപ്പറേഷനുകളും തൂത്തുവാരുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

2015ൽ ബിജെപിക്ക് 391 ഉം കോൺഗ്രസിന് 174 ഉം സീറ്റുകളിലാണ് വിജയിക്കാനായത്. സൂററ്റിൽ കോൺഗ്രസിനെ ഞെട്ടിച്ച് ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്താണ് മുന്നേറുന്നത്.