viral-videos

ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയുടെ തമിഴിലേക്കുള്ള എൻട്രി ​അപ്രതീക്ഷിതമായിരുന്നു. താടിയുള്ള ജിപിയുടെ ഫോട്ടോയാണ് തമിഴകത്തിലേക്കുള്ള വാതിൽ തുറന്നത്.

എന്നാൽ മലയാളത്തിൽ ചോക്ളേറ്റ് ടച്ച് ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ജിപിയെ തമിഴിൽ കാത്തിരുന്നത് നെ​ഗറ്റീവ് റോളായിരുന്നു. ഒരാളും തന്നെക്കുറിച്ച് ചിന്തിക്കാത്തത്ര തീവ്രമായിരുന്നു ആ കഥാപാത്രത്തിന്റെ തീക്ഷ്ണതയെന്ന് ജിപി ഓ‍ർക്കുന്നു. മുൻപ് ഇത്തരം കഥാപാത്രങ്ങൾ ചെയ്തു പരിചയമില്ലാതിരുന്നതിനാൽ നല്ല തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. സംവിധായകനുമായി കൃത്യമായ ആശയവിനിമയവും കഥാപാത്രത്തിന്റെ മാറ്റ് കൂട്ടി. കഥാപാത്രം വിജയിച്ചതോടെ തമിഴ് മക്കളുടെ മനസിൽ ജിപി ചിര പ്രതിഷ്ഠ നേടി. മാത്രമല്ല തെലുങ്കിലേക്കുള്ള അവസരങ്ങൾക്കും വഴി ഒരുക്കി.

വിനീത് ശ്രീനിവാസൻ ആലപിച്ച "മൊഞ്ചുള്ള പൈങ്കിളി" എന്ന ആൽബം സോങ്ങിലൂടെയാണ് ജിപി അഭിനയ രംഗത്തേക്ക് വരുന്നത്.

മുഴുവൻ വീഡിയോ കാണാം