
ഉപ്പൂറ്റി വിണ്ടുകീറുന്നത് പ്രായഭേദമെന്യേ എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്. കാലുകളിലെ ചർമ്മത്തിലെ ഈർപ്പം നഷ്ടമാകുന്നതാണ് കാലുകൾ വിണ്ടുകീറുന്നതിനുള്ള പ്രധാന കാരണം. ഏറെനേരം നിന്നു ജോലി ചെയ്യുന്നത് കാലിന് അമിത സമ്മർദ്ദം ലഭിക്കാൻ കാരണമാകുന്നു. ഇതും കാൽപാദം വിണ്ടുകീറുന്നതിന് പ്രധാന കാരണമാണ്. കുളി കഴിഞ്ഞ ഉടൻ ഒരു നല്ല മോയ്സ്ചൈസറോ എണ്ണയോ പുരട്ടുന്നത് ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ ഒരു പരിധി വരെ സഹായിക്കും.ഗ്ലിസറിനും റോസ് വാട്ടറും നാരങ്ങാനീരും യോജിപ്പിച്ച് പാദം വിണ്ടു കീറിയിടത്ത് പുരട്ടുക. ഇത് വിണ്ടുകീറലിന് ഉത്തമമാണ്. ആര്യവേപ്പിന്റെ ഇല അരച്ച് പാദത്തിൽ തേയ്ക്കുന്നത് പാദചർമ്മത്തിന്റെ പലവിധ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു. തേൻ, ഒലിവ് ഓയിൽ, പെട്രോളിയം ജെല്ലി എന്നിവയും പാദ സംരക്ഷണത്തിന് ഉപയോഗിക്കാം