facebook

സിഡ്നി: ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾക്ക് ഫെസ്ബുക്ക് ഏർപ്പെടുത്തിയ മാദ്ധ്യമ വിലക്ക് പിൻവലിച്ചു. ഓസ്ട്രേലിയൻ മാദ്ധ്യമങ്ങളിൽനിന്നുള്ള വാർത്തകൾക്ക് പ്രതിഫലം നൽകുന്നത് ഒഴിവാക്കാനാണ് ഓസ്ട്രേലിയയെത്തന്നെ ഫെയ്സ്ബുക്ക് കഴിഞ്ഞ ദിവസം‘അൺഫ്രണ്ട്’ ചെയ്തത്. വാർത്തകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഓസ്ട്രേലിയയിലെ മാദ്ധ്യമങ്ങൾക്കും ഉപയോക്താക്കൾക്കും ഏർപ്പെടുത്തിയ വിലക്കാണ് നീക്കിയത്. നിയമത്തിലെ സുപ്രധാന ഭാഗങ്ങളിൽ ധാരണയിലെത്തിയെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബർഗും ഫെയ്സ്ബുക്കും അറിയിച്ചു.

ഓസ്ട്രേലിയ പാസാക്കിയ നിയമപ്രകാരം, രാജ്യത്തെ വാർത്താമാദ്ധ്യമങ്ങളിൽ നിന്നുള്ള ലിങ്കുകളോ വാർത്താസംക്ഷിപ്തമോ ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ മാദ്ധ്യമസ്ഥാപനങ്ങൾക് പ്രതിഫലം നൽകണം.

ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സമാന നടപടികൾ നേരത്തേ ആരംഭിച്ചെങ്കിലും ലോകത്താദ്യമായി ഇത്തരമൊരു നിയമം പാസാക്കിയത് ഓസ്ട്രേലിയയാണ്..