us

ലണ്ടൻ:

കൊവിഡ് വൈറസ് ശരീരത്തിൽ നിന്നും പിൻവാങ്ങിയാലും ഇവരുടെ കഠിനമായ ദിവസങ്ങൾ ഇനിയും അവസാനിക്കില്ലെന്ന് പുതിയ പഠനം. ഇതനുസരിച്ച് വൈറസ് ബാധിച്ച് അഞ്ച്മാസം വരെ ആളുകളിൽ ഗന്ധവും രുചിയും തിരിച്ചറിയില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കൊവിഡ് ബാധിച്ച 813 ആരോഗ്യ പ്രവർത്തകരിൽ കാനഡയിലെ ക്യുബെക്ക് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ട്.. സന്നദ്ധപ്രവർത്തകർക്ക് അവരുടെ ഗന്ധവും രുചിയും തിരിച്ചറിയാൻ വീട്ടിൽ തന്നെ പരിശോധന നടത്താൻ സംഘം ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക സർവേയിൽ ഇവരിൽ 70ശതമാനത്തിലധികം പേർക്ക് മണവും 65 ശതമാനം പേർക്ക് രുചിയും നഷ്ടപ്പെടുന്നതായി കണ്ടെത്തി. 17 ശതമാനം ആളുകൾക്ക് ഇപ്പോഴും ഗന്ധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും 9 ശതമാനം പേർക്ക് അഞ്ച്മാസം കഴിഞ്ഞിട്ടും വൈറസിൽ നിന്ന് സുഖം പ്രാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പഠനം പറയുന്നു.

കൊവിഡ് ബാധിച്ച നിരവധി ആളുകളിൽ ഗന്ധവും രുചിയും ദുർബലപ്പെടുന്നതായി പഠനത്തിൽ കണ്ടെത്തി. ഈ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ന്യൂറോളജിക്കൽ പ്രശ്നങ്ങളുടെ വ്യാപ്തി കണ്ടെത്താനും കൂടുതൽ ഗവേഷണം ആവശ്യമാണ്.

ഡോ. ജോഹന്നാസ് ഫ്രാസ്നെല്ലി,

ക്യുബെക്ക് സർവകലാശാല

മരണം 55 ലക്ഷം കഴിഞ്ഞു, പതാക താഴ്ത്തി വൈറ്റ്ഹൗസ്

യു..എസിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55 ലക്ഷം കഴിഞ്ഞു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവർക്ക് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ആദരാഞ്ചലി അർപ്പിച്ചു.. വൈറ്റ് ഹൗസിൽ മെഴുകുതിരി കത്തിച്ചും അഞ്ച് ദിവസത്തേക്ക്പതാക പകുതി താഴ്ത്തിയും അനുശോചനം രേഖപ്പെടുത്തി.. ഒരു രാജ്യമെന്ന നിലയിൽ ഇത്തരമൊരു ദുർവിധി ആംഗീകരിക്കാൻ ആവില്ല.. രണ്ട് ലോക മഹായുദ്ധങ്ങളിലും വിയറ്റ്നാം യുദ്ധത്തിലും മരിച്ച ആകെ ആളുകളെക്കാൾ കൂടുതലാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.. ഈ ദുഖത്തെ ചെറുക്കേണ്ടത് അനിവാര്യമാണ്.. നമുക്ക് നഷ്ടപ്പെട്ട എല്ലാവരെയും ഓർക്കാൻ അമേരിക്കക്കാരോട് ആവശ്യപ്പെടുന്നെന്ന് ബൈഡൻ പറഞ്ഞു..

വൈറസ് വ്യാപനം അമേരിക്കയിൽ വർദ്ധിച്ചതോടെ ഫെബ്രുവരി അവസാനത്തോടെ യുഎസിൽ കൊവിഡ് മരണം 5 ലക്ഷം കഴിയുമെന്ന് പ്രവചനം നടന്നിരുന്നു.. വാക്സിൻ വിതരണം ആരംഭിച്ചതും മഞ്ഞുകാലത്ത് വൈറസ് വ്യാപനം കുറഞ്ഞതും ആശ്വാസമായെങ്കിലും മരണസംഖ്യ ക്രമാതീതമായി വ‌ർദ്ധിക്കുന്നത് ആശങ്കയ്ക്ക് വകയൊരുക്കുന്നു..

നിലവിൽ രോഗം ബാധിച്ചവർ ........ 2.8 കോടി

മരിച്ചവർ......5.15 ലക്ഷം

രോഗമുക്തി.നേടിയവർ.......1.93 കോടി

യുഎസിലെ സംസ്ഥാനങ്ങളിലെ മരണ നിരക്ക്

കാലിഫോർണിയ................ 49,568

ടെക്സസ്.............................. 42,569

ഫ്ലോറിഡ.......................... 30,070

ന്യൂയോർക്ക്........................47,137

പെൻസിൽവാനിയ..................23,718

ന്യൂജേഴ്സി..................22,879

കഴിഞ്ഞ നൂറ് വർഷത്തിനിടെ അമേരിക്ക ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ല .രാജ്യത്തെ എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം-

ഡോ..ആന്റണി ഹൗസി.. കൊവിഡ് പ്രതിരോധ പ്രവർത്തകൻ