disha-ravi

ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ ദിഷാ രവിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ദില്ലി പട്യാലഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ 13ന് ആണ് ടൂൾകിറ്റ് കേസിൽ ദിഷാ രവിയെ ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ‌്‌തത്.

ദിഷയും അഭിഭാഷകയും ആക്ടിവിസ്റ്റുമായ മലയാളി നികിത ജേക്കബും, ശന്തനു മുളുകും ചേർന്ന് 'പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ' എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയുമായി ചേർന്ന് ഗൂഢാലോചന നടത്തി സർക്കാരിനെതിരെ വാദപ്രചരണം നടത്താൻ ടൂൾകിറ്റ് തയ്യാറാക്കിയെന്നാണ് ഡൽഹി പൊലീസ് ആരോപിക്കുന്നത്. എന്നാൽ ടൂൾകിറ്റ് ഒരു ആശയപ്രചരണം മാത്രമാണെന്നും സർക്കാരിനെതിരെ വെറുപ്പ് വിതയ്ക്കാൻ ഉദ്ദേശിച്ചുളളതല്ല അതെന്നും ദിഷാ രവിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.