gjc

കൊച്ചി: ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിൽ (ജി.ജെ.സി) ദക്ഷിണമേഖലാ അംഗങ്ങളായി ബി. പ്രേമാനന്ദ്, എസ്. പളനി, എസ്. സാദിഖ്, വിജയകൃഷ്‌ണ വിജയൻ, ജയചന്ദ്രൻ പള്ളിയമ്പലം, പി.വി. ജോസ്, വി.എൻ.എം. രവി നായിക്ക് എന്നിവരെ തിരഞ്ഞെടുത്തു.

ജി.ജെ.സി സോണൽ കമ്മിറ്റിയംഗങ്ങളുടെ ആദ്യയോഗം ഇന്ന് മുംബയിൽ നടക്കുമെന്ന് ദക്ഷിണമേഖലാ ചെയർമാൻ ഡോ.ബി. ഗോവിന്ദൻ, ദേശീയ ഡയറക്‌ടർ അഡ്വ.എസ്. അബ്‌ദുൽനാസർ‌ എന്നിവർ പറഞ്ഞു.