ashwin-lal

ചെന്നൈ : മോഹൻലാൽ നായകനായ മലയാള ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ട് ഇഷ്ടപ്പെട്ട് ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ച ഇന്ത്യൻ ക്രിക്കറ്റ് രവിചന്ദ്രൻ അശ്വിന് നന്ദിയറിയിച്ച് മോഹൻലാൽ. ഇംഗ്ളണ്ടിനെതിരായ പരമ്പരയുടെ തിരക്കിനിടയിലും ആദ്യ ആഴ്ചതന്നെ ദൃശ്യം 2 കാണാൻ സമയം കണ്ടെത്തിയതിനായിരുന്നു മോഹൻലാലിന്റെ നന്ദി. മോഹൻ ലാലിന്റെ ട്വീറ്റ് ‘ലാലേട്ടൻ’ എന്ന വിളിയോടെ അശ്വിൻ പങ്കുവയ്ക്കുകയും ചെയ്തു .

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന്റെ വിജയശിൽപിയായി അധികം വൈകും മുൻപാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ടതും ഇഷ്ടമായതും ട്വിറ്ററിലൂടെ അശ്വിൻ തുറന്നുപറഞ്ഞത്.