
കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായി നിയമിതനായി മൂന്നാം ദിവസം മുൻ പേസർചാമിന്ദ വാസ് രാജി വച്ചു. പ്രതിഫലവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡുമായുള്ള തർക്കമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
വെസ്റ്റിൻഡീസ് പര്യടനത്തിനായി ടീം പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു രാജി.
ഡേവിഡ് സാക്കർ വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറിയതിനെത്തുടർന്നാണ് ഫാസ്റ്റ് ബൗളിംഗ് കോച്ചായി വാസിനെ നിയമിച്ചത്. ശ്രീലങ്ക അക്കാഡമിയിൽ കോച്ചായി പ്രവർത്തിച്ചിട്ടുള്ള വാസ് അണ്ടർ 19 ടീം, ലങ്കയുടെ എ ടീം എന്നിവയുടെ കോച്ചായിരുന്നു.