
മിലാൻ : ഇറ്റാലിയൻ സെരി എ ഫുട്ബോളിലെ മിലാൻ ഡെർബിയിൽ എസി മിലാനെ 3–0ത്തിന് തകർത്ത് വിജയം ഇന്റർ മിലാൻ. ബെൽജിയംകാരനായ സ്ട്രൈക്കർ റൊമേലു ലുക്കാകുവും ഇരട്ടഗോളടിച്ച ലൗത്താരോ മാർട്ടിനെസുമാണ് ഇന്ററിന്റെ വിജയമൊരുക്കിയത്.
5–ാം മിനിട്ടിൽ ലൗത്താരോ മാർട്ടിനെസിന്റെ ആദ്യഗോളിനു വഴിയൊരുക്കിയ ലുക്കാകു 66–ാം മിനിട്ടിൽ ഇന്ററിന്റെ മൂന്നാം ഗോൾ സ്വന്തം പേരിലാക്കുകയും ചെയ്തു. 57–ാം മിനിറ്റിലാണ് മാർട്ടിനെസ് ഡബിൾ തികച്ചത്.