
ടൂറിൻ : ഇറ്റാലിയൻ സെരി എയിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ക്രോട്ടോണിനെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ യുവന്റസ്.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേടിയ മത്സരത്തിലാണ് യുവന്റസിന്റെ തകർപ്പൻ ജയം. 38,45 മിനിട്ടുകളിലായായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. 66-ാം മിനിട്ടിൽ മക്‌കെന്നി മൂന്നാം ഗോളും നേടി.
22 മത്സരങ്ങളിൽ നിന്ന് 45പോയിന്റുമായി സെരി എയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ യുവന്റസ്. 23 കളികളിൽ നിന്ന് 53 പോയിന്റുമായി ഇന്റർമിലാനാണ് ലീഗിൽ ഒന്നാമത്. 49 പോയിന്റുമായി എ.സി മിലാൻ രണ്ടാം സ്ഥാനത്തുണ്ട്.