
കാൻബെറ: ആദിവാസി കലാകാരന്മാർ വരച്ചതെന്ന് കരുതപ്പെടുന്ന 17000 വർഷം പഴക്കമുള്ള
റോക്ക് ആർട്ട് ഗവേഷകർ കണ്ടെത്തി. ഒരു കംഗാരുവിന്റേതാണ് ചിത്രം. ഓസ്ട്രേലിയയിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്ന റോക്ക് ആർട്ടാണ് ഇതെന്ന് ഗവേഷകർ പറയുന്നു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കിംബർലി മേഖലയിലെ ഒരു പാറ അടരുകളുടെ ചരിഞ്ഞഭാഗത്ത് നിന്നായാണ്ഈ
ചിത്രം കണ്ടെത്തിയത്.. ഇതിന് രണ്ട് മീറ്റർ(ആറടി) നീളമുണ്ട്. പ്രദേശത്തെ പുരാതന അദിവാസി സമൂഹത്തിന്റെ പൈതൃകം കണ്ടെത്താൻ ഗവേഷകർ നടത്തുന്ന പഠനത്തിന് ഈ റോക്ക് ആർട്ട് സഹായകമാകുമെന്നാണ് വിലയിരുത്തൽ. ചെറു പ്രാണികൾ ചെളികൊണ്ട്ഉണ്ടാക്കുന്ന കൂടുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിലൂടെ ഈ ചിത്രത്തിന്റെ കാലപ്പഴക്കവും കണ്ടെത്താൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.. ഈ ചിത്രത്തിന്റെ ചില ഭാഗങ്ങളിൽ ഇത്തരം കൂടുകൾധാരാളമായി കണ്ടെത്തിയിട്ടുണ്ട്.. അവയുടെ റേഡിയോകാർബൺ കാലനിർണയം നടത്തുന്നതിലൂടെ ഈ ചിത്രത്തിന്റെയും കാലപ്പഴക്കം കണ്ടെത്താനാകും..
തലമുറകളുടെ ചരിത്ര ചിത്രം
600 തലമുറകൾക്ക് മുൻപ്തൊട്ടേതന്നെ ഓസ്ട്രേലിയൻ ജനതയ്ക്ക് ചിരപരിചിതമായ കലയാണ് റോക്ക് ആർട്ട്. ഓസ്ട്രേലിയൻ ചരിത്രം ലോകത്തിനുമുന്നിൽ തുറന്നുകാട്ടുന്നതിൽ ഈ റോക്ക് ആർട്ട് നിർണായ പങ്കുവഹിച്ചിട്ടുണ്ട്.. പലഭാഗത്തുനിന്നുള്ള എട്ട് പാറ അടരുകളിൽ നിന്നായി 16 വ്യത്യസ്ഥ പെയിന്റിങ്ങുകൾ ഈ സംഘം കണ്ടെത്തിയിട്ടുണ്ട്.. ഈ ചിത്രങ്ങൾക്ക് 17000 മുതൽ 13000 വർഷം വരെ പഴക്കമുണ്ട്. പാമ്പുകൾ, പല്ലി, കംഗാരുക്കൾ തുടങ്ങി നിരവധി ജീവികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ കണ്ടെത്തിയത്..
റോക്ക് ആർട്ട്
പുരാതന കാലഘട്ടങ്ങളുടെ നിർണയത്തിന് ഏറെ സഹായിച്ച ഒന്നാണ് റോക്ക് ആർട്ട്.. ലംബമായ പാറകളുടെ പ്രതലങ്ങളിലും ഗുഹകളിലുമായി മനുഷ്യൻ കോറിയിട്ട അടയാളങ്ങളാണ് റോക്ക് ആർട്ട്.. ഇതിനെ കേവ് ആർട്ട്(ഗുഹാചിത്രങ്ങൾ) എന്നും പറയപ്പെടുന്നു.. ആദിമ ചരിത്രം തുറന്നു കാട്ടുന്നതിനുള്ള നിർണായകമായ സംഭാവനകളാണ് ഇത്തരം ചിത്രങ്ങൾ ചരിത്രഗവേഷകർക്ക് നൽകിയിട്ടുള്ളത്..
കൂടാതെ ഓസ്ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നാണ് അപ്പർ പാലിയോലിത്തിക് കാലഘട്ടത്തിലെ ഏറ്റവും പഴക്കംചെന്ന റോക്ക് ആർട്ടുകൾ കണ്ടെത്തിയിട്ടുള്ളത്..