uefa-
uefa

റോം : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്ക് ഇന്ന് ആദ്യ പാദ പ്രീക്വാർട്ടറിന് ഇറങ്ങുന്നു. ഇറ്റാലിയൻ ക്ളബ് ലാസിയോയാണ് എതിരാളികൾ. ലാസിയോയുടെ തട്ടകത്തിലാണ് ആദ്യപാദം. മറ്റൊരു ആദ്യ പാദ പ്രീ ക്വാർട്ടറിൽ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡ് ഇംഗ്ളീഷ് ക്ളബ് ചെൽസിയെ നേരി‌ടും. അത്‌ലറ്റോക്കോയുടെ ഹോംമാച്ചാണിത്. സ്പാനിഷ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അത്‌ലറ്റിക്കോ കഴിഞ്ഞ മത്സരത്തിൽ ലെവാന്റെയോട് 2-1ന് തോറ്റിരുന്നു. പുതിയ പരിശീലകൻ തോമസ് ടുഹേലിന് കീഴിൽ ചെൽസിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരമാണിത്. കഴിഞ്ഞ സീസണിൽ പാരീസ് എസ്.ജിയെ ഫൈനൽ വരെയെത്തിച്ച കോച്ചാണ് ടുഹേൽ.

ടി വി ലൈവ്

ബയേൺ മ്യൂണിക്ക് Vs ലാസിയോ

അത്‌ലറ്റിക്കോ മാഡ്രിഡ് Vs ചെൽസി

രാത്രി 1.30 മുതൽ സോണി ടെൻ ചാനൽഗ്രൂപ്പിൽ