
ശ്രീനഗർ: ഫീൽഡ് ഫയറിംഗ് റേഞ്ചിൽ വെടിവെയ്പ്പ് പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് സൈനികൻ കൊല്ലപ്പെട്ടു. .ആർട്ടിലറി റെജിമെന്റിലെ സൈനികൻ സയൻ ഘോഷാണ് മരിച്ചത്. ജമ്മു ജില്ലയിലെ അഖ്നൂർ സെക്ടറിൽ ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം.വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സയനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.