
ദോഹ: കൊവിഡ് വ്യാപനത്തെ ചെറുക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങൾക്ക് പുതിയ ഉണർവ് നൽകുകയാണ് ഖത്തറിലെ കൊവിഡ് രോഗികളുടെ കണക്ക്. തിങ്കളാഴ്ച രാജ്യത്ത് നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ രോഗികളെക്കാൾ കൂടുതൽ രോഗമുക്തരായവരാണ്. 9618 പേർക്ക് കൊവിഡ് ടെസ്റ്റ് നടത്തിയതിൽ 463 പേർക്ക് രോഗം സ്ഥിരീകരിച്ചു. 495 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 257ആയി.
എന്നാൽ സൗദി അറേബ്യയിൽ സ്ഥിതി മറിച്ചാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 335പേർക്ക് രോഗം സ്ഥിരീകരിച്ചു. 323പേർക്ക് രോഗമുക്തിയും നേടി.