k-surendran-

ബത്തേരി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ എത്തിയ വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അങ്കമാലി പ്രധാനമന്ത്രി പോലെയാണ് വയനാട് പ്രധാനമന്ത്രി. വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടിൽ വന്ന് ട്രാക്ടർ ഓടിച്ചു നടക്കുകയാണ്. ഇതിനേക്കാൾ നല്ലത് വയനാട്ടിലെ പഴയ എംപിയായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിലേക്ക് വരുന്ന വഴിയിക്കിറങ്ങി പെറോട്ടയും ചായയും കുടിക്കാൻ എല്ലാവർക്കും കഴിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയും പിണറായിയും സയാമീസ് ഇരട്ടകളെ പോലെയാണ് പെരുമാറുന്നത്. പകൽ മാത്രമേ അവർ തമ്മിൽ വയോജിപ്പുള്ളൂ, സന്ധ്യയായാൽ യോജിക്കും. മുസ്ലീം ലീഗും സി.പി.എമ്മും തമ്മിൽ ധാരണയുണ്ടെന്നും കേരളത്തിലെ പി.എസ്.സി പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറിയെന്നും സുരേന്ദ്രൻ ആരോപിച്ചു