
മസ്കറ്റ്: വിദേശ രജിസ്ട്രേഷനുള്ള കാലിയായ ട്രക്കുകൾക്കും ട്രെയിലറുകൾക്കും പ്രവേശനത്തിന് വിലക്കേർപ്പെടുത്തി ഒമാൻ. ഒക്ടോബർ 19ശേഷം പൂർണ വിലക്ക് ഏർപ്പെടുത്തുമെന്ന് ഗതാഗത- വാർത്താവിനിമയ- വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിലെ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് നടപടി. ഇതനുസരിച്ച് ഒമാനിലേക്കുള്ള ഇത്തരം വാഹനങ്ങളുടെ പ്രവേശന പെർമിറ്റുകളുടെ എണ്ണത്തിൽ നിലവിൽ കുറവ് വരുത്തി. പെർമിറ്റുകൾ അനുവദിക്കുന്നത് ഒക്ടോബർ പകുതിയോടെ പൂർണമായി നിറുത്തും.. കമ്പനികൾ ഒമാനിലെ ഗതാഗതരംഗത്ത് നിക്ഷേപം നടത്തുകയോ അല്ലെങ്കിൽ പ്രാദേശിക ഗതാഗത കമ്പനികളുമായി ബന്ധപ്പെടുകയോ വേണമെന്നും മന്ത്രാലയം അറിയിച്ചു.