tennis

തിരുവനന്തപുരം : ഐ.ബി.എസ് സോഫ്റ്റ്‌വെയർ ട്രിവാൻഡ്രം പ്രിമിയർ ലീഗ് ടെന്നിസ് ടൂർണമെന്റിൽ ഫെമുസോഫ്റ്റ് ഫ്ളെയിംസ് ടീം ചാമ്പ്യൻമാരായി.ഷൻജ ഏയ്സേഴ്സ് ടീം റണ്ണർ അപ്പും.വിജയികൾക്ക് ഐ.ബി.എസ് സോഫ്റ്റ്‌വെയർ പ്രതിനിധി മാത്യു ജോഷ്വ ട്രോഫികൾ വിതരണം ചെയ്തു.ട്രിവാൻഡ്രം ടെന്നിസ് ക്ളബ് പ്രസിഡന്റ് എം.ആർ രമേഷ്,ജില്ലാ ടെന്നിസ് അസോസിയേഷൻ പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.