
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 28 പൈസയും, ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. ഈ മാസം പെട്രോളിന് നാല് രൂപ 50 പൈസയും, ഡീസലിന് നാല് രൂപ 92 പൈസയുമാണ് വർദ്ധിപ്പിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93 രൂപയും, ഡീസലിന് 87 രൂപ 60 പൈസയുമായി.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91 രൂപ 48 പൈസയും, ഡീസലിന് 86 രൂപ 11 പൈസയുമാണ് ഇന്നത്തെ വില. കഴിഞ്ഞ പതിനാല് ദിവസത്തിനിടെ രണ്ട് ദിവസം മാത്രമാണ് ഇന്ധനവില കൂട്ടാതിരുന്നത്.
2020 ജൂൺ മുതൽ ഇതുവരെ പെട്രോളിന് 19.82 രൂപയും, ഡീസലിന് 20.19 രൂപയുമാണ് കൂട്ടിയത് . 2021ൽ മാത്രം പെട്രോളിന് 7.22 രൂപയും, ഡീസലിന് 7.45 രൂപയും വർദ്ധിപ്പിച്ചു. ഇന്ധന വില പതിയെ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.