
കൊല്ലം: മത്സ്യത്തൊഴിലാളികൾക്കൊപ്പം കടൽയാത്ര ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊല്ലം വാടി കടപ്പുറത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. ഒരു മണിക്കൂർ കടലിൽ ചിലവഴിച്ച ശേഷമാണ് തിരിച്ചെത്തിയത്. കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുള്ള നേതാക്കൾ രാഹുലിനൊപ്പം ഉണ്ടായിരുന്നു.
മത്സ്യത്തൊഴിലാളികളുമായി നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക് പോയത്. 7.45 ഓടെ തിരിച്ചെത്തി.
അതേസമയം മത്സ്യത്തൊഴിലാളികളുമായുള്ള രാഹുൽ ഗാന്ധിയുടെ സംവാദം ആരംഭിച്ചു. കൊല്ലം തങ്കശ്ശേരിയിലാണ് സംവാദ പരിപാടി നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആയിരം പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.