
കാലിഫോർണിയ: ഗോൾഫ് ഇതിഹാസം ടെഗര്‍ വുഡ്‌സിന് വാഹനാപകടത്തിൽ പരിക്ക്. ഗുരുതരമായി പരിക്കേറ്റ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ലോസ് ആഞ്ജലിസ് കൗണ്ടി ഫെരിഫ്‌സ് വകുപ്പാണ് അപകട വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്.
അപകടത്തില്‍ വുഡ്‌സിന്റെ കാലിൽ ഒന്നിലേറെ പരിക്കുള്ളതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാവിലെ റോളിംഗ് ഹില്‍സ് എസ്റ്റേറ്റ്‌സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്.
ഹത്തോണ്‍ ബൊളിവാര്‍ഡില്‍ നിന്ന് ബ്ലാക്ക്ഹോഴ്സ് റോഡിലൂടെയുള്ള യാത്രയ്ക്കിടെ വുഡ്‌സിന്റെ കാർ നിയന്ത്രണം വിട്ട് തെന്നി താഴേക്ക് മറിയുകയായിരുന്നു. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോസ് ആഞ്ജലിസ് കൗണ്ടി അഗ്നിശമന സേനാംഗങ്ങളാണ് ടൈഗര്‍ വുഡ്‌സിനെ കാറില്‍ നിന്ന് പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.ഇതിന് മുമ്പ് രണ്ട് തവണ വുഡ്‌സിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. 2009 ൽ നടന്ന അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.