
ടാറ്റയുടെ ആദ്യ എസ്.യു.വികളിലൊന്നായ സഫാരി പുതിയ ലുക്കിലെത്തുന്നു. വാഹനത്തിന് 14.69 ലക്ഷം രൂപ മുതൽ 21.45 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില. 2019 ലാണ് ഇന്ത്യൻ നിരത്തിൽ നിന്നും സഫാരി പിൻവാങ്ങിയത്.
മൂന്നു നിരകളിലായി ആറും ഏഴും സീറ്റുള്ള വകഭേദങ്ങളിൽ സഫാരി ലഭ്യമാകും. രണ്ടു ലീറ്റർ, ക്രയോടെക് ഡീസൽ എൻജിനാണ് സഫാരിക്ക് കരുത്തേകുന്നത്. 168 ബിഎച്ച്പി വരെ കരുത്തും 350 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിനു കൂട്ടായി ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാവും ട്രാൻസ്‌മിഷൻ. ടാറ്റ ഹാരിയറിന്റെ വലുപ്പം കൂടിയ വകഭേദമാണ് പുതിയ സഫാരി. ഹാരിയറിനെക്കാൾ 70 എംഎം നീളമുണ്ട് സഫാരിക്ക്.