bath

കുളിക്കുന്നതിന് മുമ്പായി അൽപം നല്ലെണ്ണയോ ഒലിവ് എണ്ണയോ ചൂടാക്കി ദേഹമാസകലം പുരട്ടി തിരുമ്മുക. അര മണിക്കൂറിന് ശേഷം കുറച്ച് കടലമാവ് ഉപയോഗിച്ച് തേച്ച് കുളിക്കുക. ത്വക്ക് ഉണങ്ങി വരണ്ടുപോയിട്ടുണ്ടെങ്കിൽ കുറച്ച് വെള്ളത്തിൽ ഉപ്പ് കലക്കി ഇരുപത് മിനുട്ട് ബാത്ത് ടബ്ബിൽ കിടക്കുക. അതിനുശേഷം ശരീരത്തിലെ വെള്ളം തുടച്ചുകളഞ്ഞതിന് ശേഷം കുറച്ച് ഒലിവ് എണ്ണ ശരീരത്തിൽ തേച്ച് പുരട്ടുക. ഇങ്ങനെ ദിവസം രണ്ടു പ്രാവശ്യം ചെയ്‌താൽ നിങ്ങളുടെ ചർമ്മം വരണ്ടുപോകുന്നതിനെ തടയുകയും ത്വക്കിന് ഉണ്ടാകുന്ന ചൊറിച്ചിലിനെ അക​റ്റുകയും ചെയ്യുന്നു.