cricket

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി. സർദാർ പട്ടേലിന്റെ പേര് മാറ്റിയാണ് മോദിയുടെ പേരിട്ടത്. സർദാർ പട്ടേൽ മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം എന്നാകും അറിയപ്പെടുക. ഈ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടക്കുന്നത്.

പുതുക്കി പണിത സ്റ്റേഡിയം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്‌തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബി സി സി ഐ സെക്രട്ടറി ജയ്‌ ഷാ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സബർ മതി നദിക്കരയിലാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്ഥിതി ചെയ്യുന്നത്. മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം പുതുക്കിപ്പണിതപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറുകയായിരുന്നു.

Motera in all readiness 😍

Just a few hours left for the #PinkBallTest #INDvENG @Paytm

ARE YOU READY 😎👌🏻 #TeamIndia pic.twitter.com/EdyGsLlQws

— BCCI (@BCCI) February 24, 2021

1.10 ലക്ഷം പേർക്കുളള ഇരിപ്പിടങ്ങളുണ്ട് മൊട്ടേരയിൽ. 90000 പേർക്ക് ഇരിക്കാവുന്ന മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് ഇക്കാര്യത്തിൽ മൊട്ടേര പിന്നിലാക്കിയത്. 1982ലാണ് സ്റ്റേഡിയം നിർമിച്ചത്. പുതുക്കി പണിതത് 2019ലും. സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിന് തറക്കല്ലിട്ടത് 2018 ജനുവരിയിൽ. 2020 ഫെബ്രുവരിയിൽ പണി പൂർത്തിയായി.

cricket

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശാനുസരണം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് മൊട്ടേര സ്റ്റേഡിയം പുതുക്കിപ്പണിതത്. നേരത്തെ 49,000 പേർക്കായിരുന്നു ഇരിക്കാൻ സൗകര്യമുണ്ടായിരുന്നത്. 63 ഏക്കറിലായാണ് സ്റ്റേഡിയം വ്യാപിച്ച് കിടക്കുന്നത്.