
ഹോണ്ടയുടെ ഹൈനസിന് പിന്നാലെ മറ്റൊരു ക്ലാസിക് ബൈക്ക് കൂടി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. സിബി ഹൈനസിന്റെ സ്‌ക്രാബ്ലർ പതിപ്പ് സിബി 350 ആർ.എസാണ് ഹോണ്ട വിപണിയിലെത്തിച്ചത്. ഒരു വേരിയന്റിൽ മാത്രം ലഭിക്കുന്ന വാഹനത്തിന്റെ എക്സ്‌ഷോറും വില 1.96 ലക്ഷം രൂപയാണ്. ഹൈനസിലെ 348.36 സി സി, എയർ കൂൾഡ്, ഒ എച്ച് സി, സിംഗിൾ സിലിണ്ടർ എൻജിനാണ് പുതിയ ബൈക്കിനും കരുത്ത് പകരുക. റേഡിയന്റ് റെഡ് മെറ്റാലിക്, ബ്ലാക്ക് വിത്ത് പേൾ സ്‌പോർട്സ് എല്ലോ എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് ഹോണ്ട സിബി 350 ആർഎസ് അവതരിപ്പിച്ചത്.