
ചർമ്മത്തിലെ എണ്ണമയം പൊതുവേ എല്ലാവർക്കും തലവേദനയാണ്. എണ്ണമയമുള്ള ചർമ്മത്തിന് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്. കടലമാവ് അഞ്ച് ടീസ്പൂൺ, തൈര് രണ്ട് ടീസ്പൂൺ. ഇവ യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. എണ്ണമയമുള്ള ചർമ്മത്തിന് ഉത്തമ പരിഹാരമാണ് ഈ മിശ്രിതം.
കറുത്ത പുള്ളികൾ
ചർമ്മത്തിനുണ്ടാവുന്ന കറുത്ത പാടുകളും കുത്തുകളും ചർമ്മത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കടലമാവ് ഉപയോഗിക്കാം. കടലമാവ് നാല് ടീസ്പൂൺ, തക്കാളി ഒന്ന്, കറ്റാർ വാഴ നീര് മൂന്ന് ടീസ്പൂൺ എന്നിവയാണ് യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തുള്ള കറുത്ത കുത്തുകൾക്ക് പരിഹാരം കാണാൻ സഹായിക്കും.
മുഖക്കുരുവിന് പരിഹാരം
കടലമാവ് മൂന്ന് ടീസ്പൂൺ, ചന്ദനപ്പൊടി മൂന്ന് ടീസ്പൂൺ, പാൽപ്പാട ഒരു ടീസ്പൂൺ, മഞ്ഞൾപ്പൊടി ഒരു നുള്ള് എന്നിവ യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരു പരിഹരിക്കാൻ സഹായിക്കും. മാത്രമല്ല മുഖക്കുരു പാടുകളും ഇല്ലാതാക്കുന്നു.
ബോഡി സ്ക്രബ് ഇങ്ങനെ
നല്ലൊരു ബോഡി സ്ക്രബ്ബാണ് കടലമാവ്. അൽപം ഓട്സ്, കടലമാവ്, കോൺഫ്ലവർ, പാൽ എന്നിവ യോജിപ്പിച്ച് ശരീരത്തിൽ തേച്ച് പിടിപ്പിക്കാം. ഇത് മൃതകോശങ്ങളെ നശിപ്പിക്കുന്നു. മുഖത്തും കഴുത്തിലും