eee

കറ്റാർവാഴ കൊണ്ട് ഉണ്ടാക്കുന്ന ജ്യൂസ് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നും കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ കറ്റാർവാഴ ജ്യൂസ് കുടിച്ചാൽ മതിയാകും. കറ്റാർവാഴ ജ്യൂസ് മസിൽ വേദന സന്ധിവേദന എന്നിവയും മാറ്റിതരും. ഇവയുടെ ജെൽ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ദഹനപ്രശ്‌നങ്ങൾ മാറ്റാൻ ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് കുടിക്കുക. ഇത് നെഞ്ചിൽ നിന്നും ഭക്ഷണം താഴാത്ത അവസ്ഥ ഇല്ലാതാക്കും. ഭക്ഷണം സുഖമമായി കടന്നപോകുകയും ചെയ്യും. നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്‌നങ്ങളും മാറ്റിതരും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാൻ എന്നും ഡയറ്റിൽ ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് ഉൾപ്പെടുത്തിയാൽ മതി. തടി കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ഒരു ഗ്ലാസ് കറ്റാർ വാഴ ജ്യൂസ് കുടിക്കുക. ഇത് ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ കളയും. പല്ലിന്റെ ആരോഗ്യത്തിനും കറ്റാർവാഴ നല്ലതാണ്. കറ്റാർവാഴയിലുള്ള ഘടകങ്ങൾ പല്ലിന്റെ ശക്തി വർദ്ധിപ്പിക്കുന്നതോടൊപ്പം പല്ലുകൾക്കുണ്ടാകുന്ന കേടുപാടുകളും പരിഹരിക്കും.

ജ്യൂസിലുമുണ്ട് കാര്യം

രോഗശാന്തിയേകും കറ്റാർവാഴ

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനായി പതിവായി വെറുംവയറ്റിൽ കറ്റാർവാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്‌പൂൺ വീതം കഴിച്ചാൽ മതി. പച്ചമഞ്ഞൾ കറ്റാർവാഴ നീരിൽ അരച്ച് പുരട്ടുന്നത് വ്രണങ്ങൾ , കുഴിനഖം എന്നിവ ഇല്ലാതാക്കും.വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമ ഔഷധമാണിത്.