ബനേലിയുടെ പുതിയ ലിയൻസനോ 500 ഇന്ത്യയിൽ അവതരിപ്പിച്ചു. മുൻ മോഡലിനെക്കാൾ വില കുറച്ചാണ് പുതിയ പതിപ്പ് എത്തിയിട്ടുള്ളത്. 4.59 ലക്ഷം രൂപ മുതൽ 4.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. 2019 ലിയൻസനോ 500ന് 4.79 ലക്ഷത്തിലാണ് വില ആരംഭിച്ചത്.
റൗണ്ട് ഷേപ്പിലുള്ള എൽ.ഇ.ഡി. ഹെഡ്ലൈറ്റ്, ചെറിയ വിൻഡ് സ്ക്രീൻ, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, നേർത്ത പിൻഭാഗം, എൽ.ഇ.ഡി.ടെയിൽലാമ്പും ഇൻഡിക്കേറ്ററുകളും, സ്പോർട്ടി ഭാവമുള്ള എക്സ്ഹോസ്റ്റ് എന്നിവയാണ് ലിയൻസിനോ 500ന്റെ പ്രധാന ആകർഷകങ്ങൾ.