eee

സവാള അടുക്കളയിലെ പ്രിയവിഭവം മാത്രമല്ല, നമ്മളറിയാത്ത ഒരുപാട് ഗുണങ്ങൾ സവാളയ്‌ക്കുണ്ട്. അവ ഏതാണെന്ന് നോക്കാം. പെയിന്റിന്റെ മണം പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇതിനെ പ്രതിരോധിയ്‌ക്കാൻ സവാളയ്‌ക്ക് കഴിയും. പെയിന്റ് അടിച്ച് കഴിഞ്ഞ് അൽപം സവാള മുറിച്ച് വച്ചാൽ അത് പെയിന്റിന്റെ അസ്വസ്ഥത ഉണ്ടാക്കുന്ന മണം ഇല്ലാതാക്കും.

ലോഹപാത്രങ്ങൾക്ക് കുറച്ച് പഴകിയാൽ അൽപം നിറം കുറയും. പാത്രങ്ങൾക്ക് പുതുനിറം നൽകാൻ അൽപം സവാള മുറിച്ച് അത് കൊണ്ട് ഉരസിയാൽ മതി. സവാളയിൽ ഉള്ള ആസിഡ് പല വിധത്തിൽ പാത്രങ്ങൾക്ക് നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇരുമ്പ് കറ കളയാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് സവാള. ഇരുമ്പ് കറ കളയാൻ സഹായിക്കുന്ന ഒന്നാണ് ഉള്ളി. ഉള്ളി നീര് കൊണ്ട് തുരുമ്പ് പിടിച്ച ഭാഗത്ത് തുടച്ചാൽ മതി.

പ്രാണികളെ തുരത്താൻ

പ്രാണികളിൽ നിന്നും രക്ഷ നേടാനും വീട്ടിലെ ചെറുപ്രാണികളെ ഇല്ലാതാക്കാനും ഉള്ളി നീര് സ്‌പ്രേ അടിച്ചാൽ മതി. ഇത് പെട്ടെന്ന് പ്രാണികളെ തുരത്തുന്നതിന് സഹായിക്കുന്നു. കൊതുകിനെ ഇല്ലാതാക്കാൻ ഉള്ളി നീര് ദേഹത്ത് തേച്ചാൽ മതി. ഇത് കൊതുക് കടിയിൽ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അരിമ്പാറക്ക് പരിഹാരം കാണാൻ

അരിമ്പാറ മാറ്റാൻ അൽപം സവാള നീര് ഉപയോഗിച്ച് അരിമ്പാറ ഉള്ള സ്ഥലത്ത് തടവിയാൽ മതി. അതല്ലാതെ ഒരു കഷണം സവാള ഉപയോഗിച്ച് അരിമ്പാറയിൽ കെട്ടിവെച്ച് അടുത്ത ദിവസം എടുത്ത് കളഞ്ഞാൽ മതി. ഇത് അരിമ്പാറ പോകുന്നത് വരെ തുടരുക. പെട്ടെന്ന് തന്നെ അരിമ്പാറക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

സവാള നീരും തേങ്ങാ വെള്ളവും

മുഖത്ത് ഉള്ളി നീര് കട്ടിയിൽ തേയ്ക്കുക. 15 മിനുട്ടിന് ശേഷം മുഖം തേങ്ങാവെള്ളം ഉപയോഗിച്ച് കഴുകുക. തേങ്ങാവെള്ളം ഉള്ളിയിലെ ആസിഡ് ഘടകങ്ങളുമായി പ്രതിപ്രവർത്തിക്കുകയും അതുവഴി നിറം വർദ്ധിപ്പിക്കുകയും ചെയ്യും.

സവാള നീരും പാലും

തണുത്ത പാൽ ഉപയോഗിച്ച് മുഖം കഴുകിയ ശേഷം തുടച്ച് ഉണക്കുക. തുടർന്ന് മുഖത്ത് ഉള്ളി നീര് തേച്ച് ഉണങ്ങാൻ അനുവദിക്കുക. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുകയും നിറം വർദ്ധിപ്പിക്കുകയും ചെയ്യും.

സവാള നീരും ബദാം ഓയിലും

സവാള നീര് ഉപയോഗിച്ച് ഫേഷ്യൽ ചെയ്ത ശേഷം ഉള്ളി പേസ്റ്റ് രൂപത്തിലാക്കിയത് കട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. 20 മിനുട്ട് കഴിഞ്ഞ് ബദാം ഓയിൽ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. ചർമ്മം വരണ്ടതാണെങ്കിൽ ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുലവും മിനുസമുള്ളതുമാക്കും.