vinod

വിനോദ് കോവൂർ ആദ്യമായി നായകനായി എത്തുന്ന ചായം പൂശുന്നവർ സിദ്ദിഖ് പറവൂർ സംവിധാനം ചെയ്യുന്നു. ആറുവർഷമായി സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിക്കുന്ന വിനോദ് കോവൂർ 48ാം സിനിമയിലൂടെയാണ് നായകനാവുന്നത്.വിനോദിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രത്തെയാണ് ചായം പൂശുന്നവരിൽ കാത്തിരിക്കുന്നത്.പി. ഭാസ്കരൻ മാസ്റ്റർ മെമ്മറി ക്രിയേഷൻസിന്റെ ബാനറിൽ സൗഹൃദ കൂട്ടായ്മ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും സിദ്ദിഖ് പറവൂർ തന്നെയാണ് നിർവഹിക്കുന്നത്.ഫെബിന, നാടകാചാര്യൻ ബീരാൻകുഞ്ഞ്, സുനിൽ മായ്യൂർ, രമ്യലക്ഷ്മി, ബിജു മേത്തല, ഫൈസൽ, ശുഭമണി, സാജു തോമസ് മഞ്ഞാളി എന്നിവരാണ് മറ്റു താരങ്ങൾ.