
നിവിൻ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ രാജസ്ഥാനിൽ ആരംഭിച്ചു. കന്നട നടി ഷാൻവി ശ്രീയാണ് നായിക. ലാൽ, സിദ്ദിഖ് എന്നിവരാണ് മറ്റു താരങ്ങൾ. എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമ്മാണം.ജയ്പൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം എബ്രിഡ് ഷൈന്റെ അഞ്ചാമത് സിനിമയാണ്. പത്തുവർഷത്തിനുശേഷമാണ് നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്നത്. ട്രാഫിക്, സെവൻസ് തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ചു അഭിനയിച്ചിരുന്നു.