തിരുവനന്തപുരം: മഹാശിവരാത്രി ദിവസം ഇഷ ഫൗണ്ടേഷൻ കോയമ്പത്തൂർ ആസ്ഥാനത്ത് ആദിയോഗിയുടെ സന്നിധിയിൽ നിന്ന് ദശലക്ഷത്തിലധികം രുദ്രാക്ഷങ്ങൾ, ലോകമെമ്പാടുമുള്ള ഭക്തർക്ക് സൗജന്യമായി കൊറിയർ ചെയ്ത് നല്കുന്നു. മഹാശിവരാത്രിക്ക് ആദിയോഗി പ്രതിമയുടെ മുൻപിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണിത്.
ഓരോ രുദ്രാക്ഷ പാക്കേജിലും അന്വേഷകരുടെ ആത്മീയ വളർച്ചയെ സഹായിക്കുന്ന അനുബന്ധ വസ്തുക്കളായ ഇഷ വിഭൂതി, അഭയ സൂത്രം, ആദിയോഗിയുടെ ചിത്രം എന്നിവയും അടങ്ങിയിരിക്കും. രുദ്രാക്ഷ ദീക്ഷയുടെ ഭാഗമായി സദ്ഗുരു പ്രത്യേകം രൂപകല്‌പപ്പന ചെയ്ത ആത്മീയ സാധന പഠിക്കാനുള്ള അപൂർവ അവസരവും ഉണ്ട്.
കൂടുതൽ വിവരങ്ങളും രുദ്രാക്ഷ ദീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട ലിങ്കും ഇനിപ്പറയുന്നു. http://isha.sadhguru.org/