hicourt

കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് നിയമനം ലഭിച്ച പുതിയ ജഡ്‌ജിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി കെ. ബാബു, എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി ഡോ. കൗസർ എടപ്പഗത്ത്, ഹൈക്കോടതിയിലെ അഭിഭാഷകരായ മുരളി പുരുഷോത്തമൻ, എ.എ. സിയാദ് റഹ്മാൻ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാവിലെ ഹൈക്കോടതിയിൽ നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യവാചകം ചൊല്ലിക്കൊടുക്കും.