modi

അഹമ്മദാബാദ്: ലോകത്തിലെ ഏറ്രവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായി നവീകരിച്ച അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടു. ഒരു ലക്ഷത്തി പതിനായിരം

(1.32 ലക്ഷം എന്ന് അനൗദ്യോഗിക കണക്ക്)​ പേർക്കിരുന്ന് കളികാണാവുന്ന രീതിയിൽ നവീകരിച്ച സ്റ്റേഡിയം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം തുടങ്ങുന്നതിനു മുമ്പായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ രാഷ്ട്രപതിയാണ് സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നായിരിക്കും എന്ന് പ്രഖ്യാപിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയാണ് മൊട്ടേര സ്റ്റേഡിയം നവീകരിക്കണമെന്ന ആശയം മുന്നോട്ടു വച്ചതെന്നും ആ സമയത്ത് അദ്ദേഹം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്നുവെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു.

63 ഏക്കറിലെ സ്റ്റേഡിയം 800 കോടിരൂപ ചെലവിട്ടാണ് നവീകരിച്ചത്. സർദാർ പട്ടേലിന്റെ പേരുമാറ്റി സ്റ്റേഡിയത്തിന് മോദിയുടെ പേര് നൽകിയതിനെതിനെതിരെ വിമർശനവും ഉയരുന്നുണ്ട്.