
ബീജിംഗ്: വിവാഹമോചനം നേടിയ ഭർത്താവ് ഭാര്യ ചെയ്ത വീട്ടുജോലിക്കും പ്രതിഫലം നൽകണമെന്ന് ചൈനീസ് കോടതിയുടെ നിർണായക വിധി. 50,000 യുവാൻ (5.57 ലക്ഷം രൂപ) നൽകണമെന്നാണ് വിധി. ചെൻ എന്ന വ്യക്തിയാണ് തന്റെ ഭാര്യയായ വാംഗിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്.വീട്ടുജോലിക്കോ കുട്ടികളെ നോക്കുന്നതിലോ ചെൻ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ലെന്ന് ഇവർ കോടതിയെ അറിയിച്ചു. ഇത് ബോദ്ധ്യപ്പെട്ട കോടതി
പ്രതിമാസം 2000 യുവാൻ ജീവനാംശമായി നൽകാനും ഇതോടൊപ്പം 50,000 യുവാൻ വാംഗ് ചെയ്ത വീട്ടുജോലിയുടെ പ്രതിഫലമായി നൽകാനും വിധിച്ചു.