appointment

തിരുവനന്തപുരം:കേരളത്തിൽ നടന്ന 35-ാമത് ദേശീയ ഗെയിംസിൽ ടീം ഇനത്തിൽ വെള്ളി- വെങ്കല മെഡലുകൾ നേടിയ 82 കായിക താരങ്ങൾക്ക് കൂടി ജോലി നൽകാൻ കായിക- യുവജന കാര്യ ഡയറക്ടറേറ്റിൽ സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ചു. പത്താം തരം അടിസ്ഥാന യോഗ്യതയുള്ള ക്ലറിക്കൽ തസ്തികകളിലേക്കാണ് നിയമനം നടത്തുക. ദേശീയ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ മെഡൽ നേടിയ വരും ടീം ഇനത്തിൽ സ്വർണമെഡൽ നേടുകയും ചെയ്ത 68 പേർക്ക് എൽ.ഡി.എഫ്‌ സർക്കാർ നേരത്തെ ജോലി നൽകിയിരുന്നു.