
പ്രണയവും ഒളിച്ചോട്ടവുമൊന്നും ലോകത്ത് പുതിയ സംഭവമൊന്നുമല്ല. എന്നാൽ ഒളിച്ചോടുന്നത് മകളുടെ ഭർത്താവിനൊപ്പമാണെങ്കിൽ അത് വിചിത്രവും പുതിയസംഭവവും തന്നെയാണ്. ബ്രിട്ടനിലെ ജോർജിന (44) എന്ന സ്ത്രീയാണ് രണ്ടാമതും ഗർഭിണിയായ മകളുടെ കാമുകനൊപ്പം ഒളിച്ചോടിപ്പോയിരിക്കുന്നത്.
ഇവർ ആറു കുട്ടികളുടെ അമ്മൂമ്മ കൂടിയാണെന്നറിയുമ്പോഴാണ് പ്രണയം അസ്ഥിക്ക് പിടിച്ചാൽ എന്തും സംഭവിക്കാമെന്ന പൊതുഅഭിപ്രായം എത്രത്തോളം ശരിയാണെന്ന് ബോദ്ധ്യമാകുന്നത്.
മകൾ ജെസ് ഗർഭിണിയായപ്പോഴാണ് കാമുകൻ റയാൻ ജോർജിനയുടെ വീട്ടിലേക്ക് താമസം മാറിയത്. ഇവിടെ ഇവരുടെ ഭർത്താവും ഉണ്ട്. എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.
തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷം വീട്ടിലേക്ക് തിരികെ എത്തിയ ജെസ് അമ്മയും റയാനും ഒളിച്ചോടിപ്പോയെന്ന വാർത്തയാണ് കേൾക്കുന്നത്. മൂന്ന് വർഷമായി മകളിൽ നിന്ന് ലഭിക്കാത്ത സ്‌നേഹം ആറു മാസം കൊണ്ട് താൻ റയാന് നൽകി എന്നാണ് ജോർജിന പറയുന്നത്.

അത്രമാത്രം പ്രണയബദ്ധരായിപ്പോയെന്നും മറ്റ് നിവൃത്തിയില്ലെന്നുമാണ് മകളെ വിളിച്ച് അമ്മ പറഞ്ഞത്. താനും റയാനുമായുള്ള പ്രണയം എത്രമാത്രമാണെന്ന് കാണിക്കാനായി അവർ നിരവധി മെസേജുകളും മകൾക്ക് അയച്ചു. എന്നാൽ ഇപ്പോഴും സംഭവിച്ചതൊന്നും വിശ്വസിക്കാൻ ജെസിന് കഴിഞ്ഞിട്ടില്ല.
അമ്മ ഇപ്പോഴും സംഭവിച്ചതിൽ മാപ്പ് പറഞ്ഞിട്ടില്ല. എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒറ്റയ്ക്കാക്കി അവർക്ക് എങ്ങനെ പോകാൻ കഴിഞ്ഞു. ചെയ്തത് അങ്ങേയറ്റത്തെ നീതികേടാണ് എന്നാണ് ജെസ് പറയുന്നത്. തനിക്ക് ഇവരുടെ കാര്യത്തിൽ നേരത്തെ സംശയമുണ്ടായിരുന്നെന്നും അമ്മയോട് ഇക്കാര്യം ചോദിച്ചപ്പോൾ ഒന്നുമില്ല എന്നാണ് പറഞ്ഞതെന്നും ജെസ് പറയുന്നു.