
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകത്താകമാനമുളള നിരവധി സ്ഥാപനങ്ങൾ തങ്ങളുടെ തൊഴിലാളികളെ വീട്ടിലിരുന്നു ജോലിചെയ്യുന്നതിന് നിയോഗിച്ചിരുന്നു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ജോലിചെയ്യുന്നതിന് പ്രോത്സാഹനവും നൽകി. എന്നാൽ സാഹചര്യം മാറിയതോടെ വർക്ക് ഫ്രം ഹോം നിർത്തലാക്കാൻ ഒരുങ്ങുകയാണ് പല കമ്പനികളും. തുടക്കത്തിലെ ബുദ്ധിമുട്ടുകളെയെല്ലാം അതിജീവിച്ച് ഈ സാഹചര്യത്തോട് പൊരുത്തപ്പെട്ട വലിയൊരു വിഭാഗം പേർ കമ്പനികളുടെ ഈ നീക്കത്തിൽ നിരാശയിലാണ്.
ഇക്കാര്യം വ്യക്തമാക്കുന്ന ഒരു യുവതിയുടെ വീഡിയോ ഇപ്പോൾ സമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഹർജാസ് സേത്തി എന്ന യുവതിയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വിഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്.

'ഓഫിസിലേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ മടുപ്പുണ്ട്' എന്ന മുഖവുരയോടെയാണ് യുവതി വീഡിയോ തുടങ്ങുന്നത്. 'എന്തിനാണ് അവർ ഇപ്പോൾ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാവരും ഇപ്പോൾ സംതൃപ്തരാണ്. വരുമാനം വർദ്ധിച്ചിരിക്കുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാത്തതിനാൽ വേറെ കാര്യമായ ചെലവുകളൊന്നും ഇല്ല. ഇതെല്ലാം ഇപ്പോൾ ഇല്ലാതാകുകയാണ്. ജീൻസൊക്കെ ഒഴിവാക്കി സാധാരണ പൈജാമ ഉപയോഗിച്ച് ശീലമായിരിക്കുന്നു.
ഒരു തിരിച്ചു പോക്ക് സാദ്ധ്യമാണെന്നു തോന്നുന്നില്ലെന്നും വെർച്വൽ തൊഴിലിടങ്ങളിൽ നിന്ന് ഫിസിക്കൽ തൊഴിലിടങ്ങളിലേക്കുള്ള മാറ്റം വളരെ ബുദ്ധിമുട്ടാണെന്നും യുവതി പറയുന്നു. ഒപ്പം ഇതിന്റെ പേരിൽ തന്നെ വഴക്കു പറയരുതെന്നും മേലധികാരികളോട് വീഡിയോയിൽ സേത്തി ആവശ്യപ്പെടുന്നുണ്ട്. ട്വിറ്ററിൽ 67,000ലധികം പേരാണ് സേത്തിയുടെ വീഡിയോ കണ്ടിരിക്കുന്നത്. ഇതിനോടകം നിരവധിപ്പേരാണ് വീഡിയോ പങ്കുവെയ്ക്കുകയും സേത്തിയെ പിന്തുണച്ച് കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്..
Hahah I’m glad you like the video. I posted it on Instagram handle @vellijanani for fun and joined Twitter only to see all the love 😁 https://t.co/kQgw9ixbFS
— Harjas Sethi (@HarjasSethi8) February 23, 2021