giroud

മ്യൂ​ണി​ക്ക് ​:​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​പ്രീ​ക്വാ​ർ​ട്ട​ർ​ ​ആ​ദ്യ​ ​പാ​ദ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ബ​യേ​ൺ​ ​മ്യൂ​ണി​ക്കി​നും​ ​ചെ​ൽ​സി​ക്കും​ ​ജ​യം.​ ​ബ​യേ​ൺ​ ​ഒ​ന്നി​നെ​തി​രെ​ ​നാ​ല് ​ഗോ​ളു​ക​ൾ​ക്ക് ​ലാ​സി​യോ​യെ​ ​ത​രി​പ്പ​ണ​മാ​ക്കി​യ​പ്പോ​ൾ​ ​ജി​റൗ​ഡി​ന്റെ​ ​വ​ണ്ട​ർ​ ​ഗോ​ളി​ലാ​ണ് ​ചെ​ൽ​സി​ ​അ​ത്‌​ല​റ്റിക്കോ​ ​മാ​ഡ്രി​ഡി​ന്റെ​ ​വെ​ല്ലു​വി​ളി​ ​മ​റി​ക​ട​ന്ന​ത്.​ ​ലാ​സി​യോ​ക്കെ​തി​രെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ആ​ധി​പ​ത്യം​ ​നേ​ടി​യ​ ​ബ​യേ​ൺ​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​പ്പോ​ലും​ ​ക​ടി​ഞ്ഞാ​ൺ​ ​കൈ​വി​ട്ടി​ല്ല.​ 9​-ാം​ ​മി​നി​റ്റി​ൽ​ ​സൂ​പ്പ​ർ​ ​സ്ട്രൈ​ക്ക​ർ​ ​റോ​ബ​ർ​ട്ട് ​ലെ​വ​ൻ​ഡോ​വ്സ്‌​കി​യി​ലൂ​ടെ​ ​ബ​യേ​ൺ​ ​ഗോ​ള​ടി​ ​ആ​രം​ഭി​ച്ചു.​ 24​-ാം​ ​മി​നി​ട്ടി​ൽ​ ​മു​സി​യാ​ല,​ 42​-ാം​ ​മി​നി​ട്ടി​ൽ​ ​സാ​നെ​ ​എ​ന്നി​വ​രും​ ​ബ​യേ​ണി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ 47​-ാം​ ​മി​നി​റ്റി​ൽ​ ​അ​സെ​ർ​ബി​യു​ടെ​ ​വ​ക​യാ​യി​ ​സെ​ൽ​ഫ്‌​ ​ഗോ​ളും​ ​ബ​യേ​ണി​ന്റെ​ ​അ​ക്കൗ​ണ്ടി​ലെ​ത്തി.49​-ാം​ ​മി​നി​ട്ടി​ൽ​ ​കോ​റി​യ​ ​ആ​ണ് ​ഇ​റ്റാ​ലി​യ​ൻ​ ​ടീ​മി​ന്റെ​ ​ആ​ശ്വാ​സ​ഗോ​ൾ​ ​നേ​ടി​യ​ത്.

ഒ​ളി​വ​ർ​ ​ജി​റൗ​ഡി​ന്റെ​ ​മ​നോ​ഹ​ര​ ​ഗോ​ളി​ലാ​ണ് ​ചെ​ൽ​സി​ ​അ​ത്‌​ല​റ്റി​ക്കോ​യ്‌​ക്കെ​തി​രെ​ ​വി​ജ​യം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ 68​-ാം​ ​മി​നി​ട്ടി​ലാ​ണ് ​ജി​റൗ​ഡി​ന്റെ​ ​ഗോ​ൾ​പി​റ​ന്ന​ത്.​ഇം​ഗ്ല​ണ്ടി​ൽ​ ​നി​ന്നു​ള്ള​ ​യാ​ത്ര​ക്കാ​ർ​ക്ക് ​സ്പാ​നി​ഷ് ​സ​ർ​ക്കാ​ർ​ ​വി​ല​ക്ക് ​ഏ​ർ​പെ​ടു​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​അ​ത്‌​ല​റ്റി​ക്കോ​ ​മാ​ഡ്രി​ഡി​ന്റെ​ ​ഹോം​ ​മ​ത്സ​രം​ ​ന​ട​ന്ന​ത് ​റൊ​മാ​നി​യ​യി​ലെ​ ​ബു​ക്കാ​റ​സ്റ്റി​ലെ​ ​നാ​ഷ​ൽ​ ​സ്‌​റ്റേഡി​യ​ത്തി​ൽ​ ​വെ​ച്ചാ​യി​രു​ന്നു.