
വേനൽക്കാലത്ത് കണ്ണുകളെ ബാധിക്കുന്ന പ്രധാന രോഗങ്ങളിലൊന്നാണ് കൺകുരു. കൺപോളകളിലെ ഗ്രന്ഥികൾക്ക് അണുബാധയുണ്ടാകുമ്പോഴാണ് കൺകുരു ഉണ്ടാകുന്നത്. കൺപോളകൾക്കുള്ളിലോ പുറത്തോ കുരുക്കളുണ്ടാകാം. കണ്ണിന് വേദന, ചുവപ്പുനിറം, ചൊറിച്ചിൽ, കണ്ണിൽനിന്ന് സ്രവം പുറത്തു വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഒരു കണ്ണിനെയോ ഒരേസമയം രണ്ടു കണ്ണുകളേയോ രോഗം ബാധിക്കാം. കൺകുരു അമർത്തുകയോ പൊട്ടിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. ഇടയ്ക്കിടെ കുരുവിൽ തൊട്ടുനോക്കുന്നതും ഒഴിവാക്കണം. കുരുവിന് മുകളിൽ നേർത്ത പഞ്ഞി ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുന്നത് ആശ്വാസം പകരും.
ഹെർബൽ ടീ ബാഗ് അൽപ്പം ചൂടാക്കി കണ്ണിന് മുകളിൽ വയ്ക്കുന്നത് വേദന ശമിക്കാനും കൺകുരു ചുരുങ്ങാനും ഉത്തമമാണ്. ഉരുളക്കിഴങ്ങ് ചെറിയ കഷണമാക്കി മുറിച്ച് കണ്ണിന് മുകളിൽ വയ്ക്കാവുന്നതാണ്. ആവശ്യമെങ്കിൽ നേത്രരോഗവിദഗ്ധനെ സമീപിച്ച് ആന്റി ബയോട്ടിക് ഐ ഡ്രോപ്പും ഓയിൻമെന്റും ഉപയോഗിക്കാം. ഇതിലൂടെ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ കൺകുരു പൂർണമായും ശമിക്കും.