lpg

കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ നിരക്ക് നിലവിൽ വന്നു. കൊച്ചിയിൽ ഒരു സിലിണ്ടറിന് 801 രൂപയാണ് വില. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. അതേസമയം വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് അഞ്ച് രൂപയാണ് കുറച്ചത്.