joe-biden

വാഷിംഗ്ടൺ: കുടിയേറ്റ വിലക്ക് നീക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീൻ കാർഡ് പുനരാരംഭിച്ചു.വിലക്ക് അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ബൈഡൻ പറഞ്ഞു.

ബൈഡന്റെ തീരുമാനം ഇന്ത്യക്കാരുൾപ്പടെ നിരവധി പേർക്ക് ആശ്വാസമാകും. മാർച്ച് 31 വരെയായിരുന്നു ട്രംപ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കൊവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ ഉൾപ്പടെയുള്ള പ്രതിസന്ധികളിൽ നിന്ന് അമേരിക്കൻ ജനതയെ രക്ഷിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് വിലക്കേർപ്പെടുത്തിയത്.