viral-videos

കഥാപാത്രങ്ങൾക്കു വേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലെന്നതാണ് സ്വാസികയുടെ പ്രത്യേകത. കഥാപാത്രം ആവശ്യപ്പെടുന്നതനുസരിച്ചുള്ള വേഷവിധാനങ്ങൾ അണിയാനും മടിയില്ല. അതേസമയം, ഓരോരുത്തരുടേയും ശരീരപ്രകൃതിക്ക് ഇണങ്ങുന്ന വസ്ത്രങ്ങളാകണം ധരിക്കേണ്ടതെന്നും വിശ്വസിക്കുന്നു. സ്വാസികയെന്നാൽ ആദ്യം മനസിൽവരുക സാരിയുടുത്ത് വലിയപൊട്ടുതൊട്ട തനി നാടൻ പെൺകുട്ടിയെയാണ്. തനിക്ക് ബ്രേക്ക് നൽകുന്ന കഥാപാത്രത്തിനുവേണ്ടി ഒരു മാറ്റം അനിവാര്യമെങ്കിൽ താൻ തയ്യാറാണെന്ന് സ്വാസിക എടുത്തു പറയുന്നു.


2009ൽ വൈ​ഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായാണ് സ്വാസികയുടെ സിനിമാപ്രവേശം . 2014 മുതൽ സീരിയലുകളിലും തന്റെ അഭിനയത്തികവ് തെളിയിച്ച സ്വാസിക പല ചാനലുകളിലായി വിവിധ റിയലിറ്റി ഷോകളിലും സജീവമാണ്.

മുഴുവൻ വീഡിയോ കാണാം