viral-videos

സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലപ്പോഴും പണിതരാറുണ്ട്. അത്തരത്തിൽ പണികിട്ടിയ അനുഭവമാണ് ഷാജി വീഡിയോയിൽ പറയുന്നത്. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ എടുത്ത, ഒരു ചൈനാക്കാരിയോടൊപ്പമുള്ള ചിത്രം തെറ്റിദ്ധരിക്കപ്പെട്ടത് ഷാജിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. ആ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ആകെ പുകിലായി. താൻ പ്രണയിച്ചാണ് രശ്മിയെ വിവാഹം കഴിച്ചതെന്നും തങ്ങളുടേത് സന്തുഷ്ട കുടുംബമാണെന്നും ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് തങ്ങളുടെ പ്രത്യേകതയെന്നും ഷാജി സാക്ഷ്യപ്പെടുത്തുന്നു.

സാജു നവോദയ എന്ന പാഷാണം ഷാജി വെള്ളിമൂങ്ങയിലെ കൊച്ചാപ്പി, അമര്‍ അക്ബര്‍ അന്തോണിയിലെ ദുരന്തം തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് മലയാളികളുടെ മനസിൽ ഇടം നേടിയത്. ഒരു കോമഡി ഷോയിൽ ഷാജി അവതരിപ്പിച്ച പാഷാണം എന്ന കഥാപാത്രമാണ് ഹിറ്റായി ഷാജിയുടെ പേരിനൊപ്പം ചേ‌ർന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിൽ മത്സരാർഥിയായി എത്തിയതോടെയാണ് ഷാജിക്ക് കൂടുതൽ പ്രചാരം ലഭിച്ചത്.

മുഴുവൻ വീഡിയോ കാണാം