heart

ന്യൂയോർക്ക്: അയൽക്കാരിയെ കൊന്ന് ഹൃദയം ബന്ധുക്കൾക്ക് വേവിച്ച് നൽകി യുവാവിന്റെ ഭീകരത. മണിക്കൂറുകൾക്കുള്ളിൽ ബന്ധുക്കളെയും ഇയാൾ വകവരുത്തി. അമേരിക്കയിലെ ഒക്ക്‌ലാഹോമയിലാണ് സംഭവം. ലോറൻസ് പോൾ ആൻഡേഴ്‌സൺ എന്നയാളാണ് പ്രതി. ഇയാളെ പൊലീസ് അറസ്‌റ്റു ചെയ‌്‌തു.

അയൽക്കാരിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം ഉരുളക്കിഴങ്ങ് ചേർത്ത് വേവിച്ച് സ്വന്തം അമ്മാവനും കുടുംബത്തിനുമാണ് ലോറൻസ് നൽകിയത്. തുടർന്ന് അമ്മാവനെയും നാലുവയസുകാരിയായ മകളെയും കൊലപ്പെടുത്തി.

2017ൽ ലഹരികേസുമായി ബന്ധപ്പെട്ട് 20 വർഷത്തെ തടവുശിക്ഷയ‌്ക്ക് വിധിക്കപ്പെട്ടയാളാണ് ലോറൻസ്. മൂന്നാഴ്‌ചയ‌്ക്ക് മുമ്പാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.