freezer

ലോകമെമ്പാടും തരംഗമായിരുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്. ഇന്ത്യയിൽ നിരോധിച്ചെങ്കിലും ഇത് മറ്റു പല രാജ്യങ്ങളിലും ഇപ്പോഴും സജീവമാണ്. അതുകൊണ്ടു തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെയും ട്വിറ്ററിലൂടെയുമെല്ലാം ടിക് ടോക് വീഡിയോകൾ ചർച്ചയാകുന്നത്. ഇപ്പോൾ അത്തരത്തിലൊരു വിചിത്രമായ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫ്രിഡ്ജിലെ ചീസ് ശേഖരം കാണിക്കാൻ ഒരു യുവാവ് പങ്കുവച്ച വീഡിയോയാണ് കാഴ്ച്ചക്കാരുടെ മനസ്സിൽ അമ്പരപ്പിനിടയാക്കിയത്. ഇതിനോടകം 70 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ ട്വിറ്ററിൽ വൈറലായതോടെ കമന്റ് ബോക്സിൽ സംശയങ്ങളുടെ പ്രവാഹവുമായി നിരവധി ആളുകൾ രംഗത്തെത്തി. ഫ്രിഡ്ജിൽ ഡി.വി.ഡി സൂക്ഷിക്കുന്നതിന്റെ ഗുട്ടൻസാണ് പലർക്കും അറിയേണ്ടത്. ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി വീഡിയോ പങ്കുവെച്ച സ്റ്റീവ് എന്ന യുവാവ് തന്നെ വിശദീകരണവുമായി രംഗത്തെത്തി.

ഏകദേശം മൂന്ന് പതിറ്റാണ്ട് മുമ്പ് ഡി.വി.ഡികൾ 40 ഡിഗ്രി സെൽഷ്യസിനു താഴെ സൂക്ഷിച്ചാൽ അത് മികച്ച രീതിയിൽ പ്ലേ ചെയ്യുമെന്ന് വായിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 27 വർഷമായി താൻ ഡിവിഡികളും ബ്ലൂ-റേ ഡിസ്കുകളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നുണ്ടെന്നുമാണ് യുവാവ് പറയുന്നത്. അത് സത്യമാണെങ്കിലും അല്ലെങ്കിലും തനിക്ക് ഇപ്പോൾ ഒരു 'കൂൾ മൂവി" കളക്ഷൻ ഉണ്ടെന്നു പറയാമല്ലോ എന്നും യുവാവ് ചോദിക്കുന്നു

..