turnip

ഒട്ടാവ: 29 കിലോഗ്രാം തൂക്കമുള്ള മധുരമുള്ളങ്കിയുമായി കനേഡിയൻ പൗരൻ ഗിന്നസ് റെക്കോർഡിലേക്ക്. ക്യൂബെക്കിലെ കാൾട്ടൺസർമെറിൽ നിന്നുള്ള ഡാമിയൻ അല്ലാർഡിനെയാണ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. പച്ചക്കറി കൃഷിയിൽ ഏറെ താൽപര്യമുള്ള വ്യക്തിയാണ് ഇദ്ദേഹം.

മൂന്ന് ഭീമൻ മധുരമുള്ളങ്കികളാണ് അദ്ദേഹത്തിന്റെ തോട്ടത്തിൽ ഉണ്ടായത്. ഈ മൂന്നെണ്ണവും മുൻ ലോക റെക്കോർഡ് തകർത്തു. 29 കിലോഗ്രാം, 24.4 കിലോഗ്രാം, 22.9 കിലോഗ്രാം എന്നിങ്ങനെയാണ് ഇവയുടെ തൂക്കം. 17.7 കിലോഗ്രാം ആയിരുന്നു മധുരമുള്ളങ്കിയുടെ മുൻ ലോക റെക്കോർഡ്.

വർഷങ്ങളായി ലോക റെക്കോർഡ് നേടാനുള്ള ശ്രമത്തിലായിരുന്നു ഡാമിയൻ അല്ലാർഡ്. 2016 ൽ അദ്ദേഹം 7 കിലോ തൂക്കമുള്ള മധുരമുള്ളങ്കി തന്റെ വീട്ടിൽ വിളയിച്ചെടുത്തിരുന്നു. 2019ൽ 15.5 കിലോഗ്രാം ഭാരം വരുന്ന ഒരെണ്ണവും തോട്ടത്തിൽ കായ്ച്ചിരുന്നു. ഒടുവിൽ 2021ൽ അദ്ദേഹം തന്റെ ലക്ഷ്യസ്ഥാനത്തെത്തി. ഈ മധുരമുള്ളങ്കി താൻ പാകം ചെയ്തു കഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

He grew three giant turnips, ya dig?

— Guinness World Records (@GWR) February 20, 2021