nathaliya

ഒ​.​ മാ​ധ​വ​ന്റെ​ ​ചെ​റു​മ​ക​ളു​ടെ​ ​സി​നി​മ​യി​ൽ
എ​സ് .​എ​ൽ​ ​പു​ര​ത്തി​ന്റെ​ ​ ചെ​റു​മ​ക​ൾ

മ​ല​യാ​ള​ ​നാ​ട​ക വേദി​യി​ലെ ആചാര്യന്മാരായി​രുന്ന ​ഒ​ .​മാ​ധ​വ​ന്റെ​യും​ ​എ​സ് .​എ​ൽ​ ​പു​രം​ ​സ​ദാ​ന​ന്ദ​ന്റെ​യും​ ചെറുമക്കൾ ഫു​ട് പ്രി​ന്റ്‌​സ് ​ഓ​ൺ​ ​വാ​ട്ട​ർ​ ​എ​ന്ന​ ​ബ്രി​ട്ടീ​ഷ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സി​നി​മ​യി​ലൂ​ടെ​ ​ഒ​ന്നി​ക്കുന്നു.​ ​ഒ​ .​മാ​ധ​വ​ന്റെ​ ​ചെ​റു​മ​ക​ളും​ ​മു​കേ​ഷി​ന്റെ​ ​അ​ന​ന്ത​ര​വ​ളു​മാ​യ​ ​ന​ഥാ​ലി​യ​ ​ശ്യാം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​എ​സ് .​എ​ൽ​ ​പു​ര​ത്തി​ന്റെ​ ​ചെ​റു​മ​ക​ളും​ ​സി​നി​മ സീ​രി​യ​ൽ​ ​​ ​താ​രവും ​ ​തി​രക്കഥാകൃത്തുമായ വൈ​ .​എ​സ് ​ജ​യ​സോ​മ​യു​ടെ​ ​മ​ക​ളു​മാ​യ​ ​ജ​യ​ഭ​ദ്ര​ ​അ​ഭി​ന​യ​ ​രം​ഗ​ത്തേ​ക്ക് ​ചു​വ​ടു​വ​യ്ക്കു​ന്നു.​ ​ന​ഥാ​ലി​യ​ ​ശ്യാ​മി​ന്റെ​ ​സ​ഹോ​ദ​രി​ ​നീ​ത​ ​ശ്യാ​മാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​നി​മി​ഷ​ ​സ​ജ​യ​നും​ ​ലെ​ന​യും​ ​ബോ​ളി​വു​ഡ് ​താ​രം​ ​ആ​ദി​ൽ​ ​ഹു​സൈ​നും​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നി​മി​ഷ​യു​ടെ​ ​ക​സി​ൻ​ ​സി​സ്റ്റ​റു​ടെ​ ​വേ​ഷ​ത്തി​ലാ​ണ് ​ജ​യ​ഭ​ദ്ര​ ​എ​ത്തു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​ഭൂ​രി​ഭാ​ഗം​ ​രംഗങ്ങളും ​ ​ല​ണ്ട​ലി​നാ​യി​രു​ന്നു​ ​ചി​ത്രീ​ക​രി​ച്ചത്.​ ​
കേ​ര​ള​ത്തി​ൽ​ ​കു​മ്പ​ള​ങ്ങി​യി​ലും​ ​കൊ​ച്ചി​യി​ലെ​ ​ആ​ഡം​ബ​ര​ ​ഹോ​ട്ട​ലി​ലും​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ല​ ​ഭാ​ഗ​ങ്ങ​ൾ​ ​ചി​ത്രീ​ക​രി​ച്ചി​രു​ന്നു.
'​'​ ​അ​ഭി​ന​യി​ക്കാ​നാ​ണ് ​ചെ​റു​പ്പം​ ​മു​ത​ലു​ള്ള​ ​ആ​ഗ്ര​ഹം.​ ​ഞാ​ൻ​ ​സി​നി​മ​ ​കു​ടും​ബ​ത്തി​ലു​ള്ള​ ​ഒ​രാ​ളാ​ണ് ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​സി​നി​മ​യി​ലേ​ക്ക് ​എ​ത്തി​പ്പെ​ടാ​ൻ​ ​എ​ളു​പ്പ​മാ​ണെ​ന്ന് ​പൂ​ർ​ണ​ ​ബോ​ധ്യ​മു​ണ്ട്.​ ​പ​ക്ഷേ​ ​അ​ങ്ങ​നെ​ ​ഒ​രു​ ​സ്വാ​ധീ​നം​ ​കൊ​ണ്ടാ​ക​രു​ത് ​സി​നി​മ​യി​ൽ​ ​എ​ത്തി​പ്പെ​ടേ​ണ്ട​തെ​ന്ന​ ​നി​ർ​ബ​ന്ധം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഞാ​ൻ​ ​ഇ​പ്പോ​ൾ​ ​മാ​താ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​പ​തി​നൊ​ന്നാം​ ​ക്ലാ​സ്സി​ൽ​ ​പ​ഠി​ക്കു​ക​യാ​ണ് .​ ​ഫാ​ഷ​ൻ​ ​ഡി​സൈ​നിം​ഗ് ​പ​ഠി​ച്ച് ​അ​തി​നു​ ​ശേ​ഷം​ ​വീ​ഡി​യോ​ ​എ​ഡി​റ്റിം​ഗ് ​പ​ഠി​ക്ക​ണം​ ​അ​ത് ​ക​ഴി​ഞ്ഞ് ​സി​നി​മ​യി​ൽ​ ​സ​ജീ​വ​മാ​വ​ണ​മെ​ന്നാ​യി​രു​ന്നു​ ​ആ​ഗ്ര​ഹം.​ടി​ക്ടോ​ക് ​വി​ഡി​യോ​ക​ൾ​ ​ചെ​യ്യാ​റു​ണ്ട്.​ ​അ​ങ്ങ​നെ​ ​ചെ​യ്ത​ ​ഒ​രു​ ​വീ​ഡി​യോ​ ​സ​ന്ധ്യ​ ​മാം​ ​(​മു​കേ​ഷി​ന്റെ​ ​സ​ഹോ​ദ​രി​ ​സ​ന്ധ്യ​ ​രാ​ജേ​ന്ദ്ര​ൻ​ ​)​ക​ണ്ടാ​ണ് ​ഓ​ഡി​ഷ​ന് ​ വി​ളി​ച്ചത്. ആ​ദ്യം​ ​ഓ​ൺ​ലൈ​ൻ​ ​ഓ​ഡി​ഷ​ൻ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​തി​നു​ ​ശേ​ഷം​ ​നേ​രി​ട്ടു​ള്ള​ ​ഓ​ഡി​ഷ​ൻ.​ ​പെ​ട്ട​ന്നാ​യി​രു​ന്നു​ ​കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​തീ​രു​മാ​ന​മാ​യ​ത്.​ ​
സ​ത്യം​ ​പ​റ​ഞ്ഞാ​ൽ​ ​ഞാ​ൻ​ ​ഒ​ട്ടും​ പ്രതീക്ഷി​ക്കാതി​രുന്ന സമയത്താണ് അ​വ​സ​രം​ ​വ​ന്ന​ത്.​ ​​ഇ​ത്ര​യും​ ​വ​ലി​യ​ ​അ​വ​സ​രം​ ​ക​ള​യ​രു​തെ​ന്ന് ​തോ​ന്നി​യി​രു​ന്നു.​ ​ന​ഥാ​ലി​യ​ ​മാം​ ​ന​ല്ല​ ​പി​ന്തു​ണ​യാ​യി​രു​ന്നു.​ ​സ്വാ​ഭാ​വി​ക​മാ​യി​ ​അ​ഭി​ന​യി​ച്ചാ​ൽ​ ​മ​തി​യെ​ന്ന് ​പ​റ​ഞ്ഞു.സീ​ത​ ​എ​ന്നാ​ണ് ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര് .​​ ​നി​മി​ഷ​ ​ചേ​ച്ചി​യും​ ​ലെ​ന​ ​ചേ​ച്ചി​യും​ ​ആ​ദി​ൽ​ ​സാ​റു​മെ​ല്ലാം​ ​എ​ന്റെ​ ​അ​ഭി​ന​യം​ ​ക​ണ്ട് ​അ​ഭി​ന​ന്ദി​ച്ചു.​റ​സൂ​ൽ​ ​പു​ക്കൂ​ട്ടി​ ​സാ​റി​ന്റെ​ ​കൂ​ടെ​യും​ ​അ​ള​ഗ​പ്പ​ൻ​ ​സാ​റി​ന്റെ​ ​കൂ​ടെ​യുമെ​ല്ലാം​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​സാ​ധി​ച്ച​ത് ​ഭാ​ഗ്യ​മാ​യി​ ​ക​ണ​ക്കാ​ക്കു​ന്നു.​ ​എ​ന്റെ​ ​സീ​നു​ക​ളെ​ല്ലാം​ ​കു​മ്പ​ള​ങ്ങി​യി​ൽ​ ​വ​ച്ചാ​യി​രു​ന്നു.​ ​അ​മ്മ​ ​ബീ​ന​യും​ ​അ​നി​യ​ത്തി​ ​ജ​യാ​ന​ന്ദ​യു​മാ​ണ് ​ഷൂ​ട്ടി​ന് ​എ​ന്റെ​ ​കൂ​ടെ​ ​സെ​റ്റി​ൽ​ ​വ​ന്ന​ത്.​ ​വ​ലി​യൊ​രു​ ​അ​നു​ഭ​വ​മാ​യി​രു​ന്നു​ ​ഇ​ത്.​ ​ന​ല്ലൊ​രു​ ​തു​ട​ക്ക​മാ​യി​ ​കാ​ണു​ന്നു​ .​'​'​ ​ജ​യ​ഭ​ദ്ര​ ​പ​റ​ഞ്ഞു.
ജ​യ​ഭ​ദ്ര​ ​യു​ടെ​ ​അ​ച്ഛ​ൻ​ ​ജ​യ​സോ​മ​ ​​സി​നി​മ​ ​സീരി​യൽ രം​ഗ​ത്ത് ​സ​ജീ​വ​മാ​യ​ ​അ​ഭി​നേ​താ​വാ​ണ്.​ജ​യ​സോ​മ​യുടെ ​സ​ഹോ​ദ​ര​ൻ​ ​എ​സ് .​എ​ൽ​ ​പു​രം​ ​ജ​യ​സൂ​ര്യ.​ ​സ്പീ​ഡ് ​ട്രാ​ക്ക് , ഏയ്ഞ്ചൽ ജോൺ​,​ജാ​ക്ക് ​ആ​ൻ​ഡ് ​ഡാ​നി​യ​ൽ​ ​എ​ന്നീ​ ​സി​നി​മ​ക​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്യുകയും ചി​ല ന്യു ജെൻ നാട്ടുവി​ശേഷങ്ങൾ, സച്ചി​ൻ തുടങ്ങി​യ ചി​ത്രങ്ങൾക്ക് തി​രക്കഥ യെഴുതുകയും ചെയ്തി​ട്ടുണ്ട്. മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​നാ​ഴി​ക​ക്ക​ല്ലുകളായ​ ​ചെ​മ്മീ​ൻ​ ,​ ​അ​ഗ്‌​നി​പു​ത്രി​ ,​ ​യ​വ​നി​ക,​ ​നെ​ല്ല് ,​കാ​ട് ,​ ​ന​വ​വ​ധു​, ഭൂമി​ ദേവി​ പുഷ്പി​ണി​യായി​, സ്ഥാനാർത്ഥി​ സാറാമ്മ ​തു​ട​ങ്ങി​യ​ ​ ഒട്ടേറെ സി​നി​മ​ക​ളു​ടെ​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യ​ത് ​എ​സ്.​എ​ൽ​ ​പു​ര​മാ​ണ്.​ ​മ​ല​യാ​ള​സി​നി​മ​യ്ക്ക് ​ആ​ദ്യ​മാ​യി​ ​തി​ര​ക്ക​ഥ​യ്ക്കു​ള്ള​ ​ദേ​ശീ​യ​പു​ര​സ്‌​കാ​രം​ ​എ​സ് .​എ​ൽ​ ​പു​ര​ത്തി​ന്റെ​ ​അ​ഗ്‌​നി​പു​ത്രി​ക്കാ​യി​രു​ന്നു.