viralvideos

പേരിലെ വ്യത്യസ്തത വ്യക്തികളുടെ സ്വത്വം നിലനിറുത്താറുണ്ട്. അത്തരത്തിൽ പേരിലും വ്യത്യസ്തത പുലർത്തുന്ന നടിയാണ് സ്വാസിക. പൂജാ വിജയ് എന്ന യഥാർത്ഥ പേര് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റത്തോടെയാണ് സ്വാസിക ആയത്. വൈ​ഗൈ എന്ന തമിഴ് ചിത്രമാണ് സ്വാസികയുടെ ആ​ദ്യ ചിത്രം. തമിഴിൽ പൂജ എന്ന പേരിൽ മറ്റൊരു നടി ഉണ്ടായിരുന്നതിനാൽ ന്യൂമറോളജി നോക്കി സ്വാസിക എന്ന് പേര് മാറ്റുകയായിരുന്നു. സ്വാസിക എന്നാൽ ശ്വാസം എന്നാണ് അ‌ർത്ഥം. അധികം ആർക്കും ഇല്ലാത്ത പേരായതിനാൽ കേട്ടപ്പോൾ തന്നെ ഇഷ്ടമായിരുന്നു, സ്വാസിക ഓ‌ർക്കുന്നു.

അഭിനയരം​ഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്ക്രീനിൽ സീത ആയും ബി​ഗ് സ്ക്രീനിൽ തേപ്പുകാരിയായും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസിൽ ഇടം നേടി. വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സ്വാസിക സജീവമാണ്.

മുഴുവൻ വീഡിയോ കാണാം