
മലയാളത്തിന്റെ പ്രിയകവി വിഷ്‌ണുനാരായണൻ നമ്പൂതിരി വിടവാങ്ങി. ഭാഷാപണ്ഡിതൻ, വാഗ്‌മി, സാംസ്‌കാരികചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം തീർത്തും ആദർശശീലനുമായിരുന്നു.
ഒരിക്കൽ ലോൺ എടുത്ത് വച്ച വീടിന്റെ ആവശ്യത്തിലേക്കായി കൈക്കൂലി നൽകാൻ ഒരുകാരണവശാലും തയ്യാറല്ലെന്ന് വിഷ്‌ണു നാരായണൻ നമ്പൂതിരി ശഠിച്ചു. ആ സ്വഭാവത്തിന് ജീവിതകാലത്തിൽ ഒരിക്കലും മാറ്റം സംഭവിക്കാൻ അദ്ദേഹം സമ്മതിച്ചിട്ടുമില്ല. അങ്ങനെയൊന്ന് ചെയ‌്‌താൽ തനിക്ക് ഉറക്കം വരില്ലെന്ന് വിഷ്‌ണു നാരായണൻ നമ്പൂതിരി പറഞ്ഞിട്ടുമുണ്ട്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് ജീവിതത്തിൽ ഗുരുനാഥനിൽ നിന്ന് ലഭിച്ച ഉപദേശം അദ്ദേഹം ഓർക്കുന്നതിങ്ങനെ-
കോളേജിലെ ഒരു സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിന് പ്യൂൺ കുറച്ചധികം തവണ വീട്ടിൽ വന്നിരുന്നു. യാത്രക്ളേശം ഏറെ അനുഭവിച്ചാണ് അയാൾ വീട്ടിൽ വരുന്നത് എന്നറിഞ്ഞ എന്റെ ഗുരുനാഥൻ, അഞ്ചുരൂപയെങ്കിലും കൊടുക്കൂ വിഷ്‌ണു. ഇതൊക്കെ മാനുഷികപരിഗണനയായി കണ്ടാൽ മതി എന്ന് പറഞ്ഞു. അമിതമായ ആദർഷ നിഷ്‌ഠപോലും മാനുഷികമായ തിരുത്തലിന് വിധേയമാണെന്ന് അന്ന് ഞൻ പഠിച്ചു.